ഗ്രാമസഭായോഗത്തിനിടെ സിഡിഎസ്ചെയർപേഴ്സൺ തെറിയഭിഷേകം നടത്തിയതായി പരാതി

Advertisement

പടിഞ്ഞാറെ കല്ലട:ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമസഭായോഗം അലങ്കോലപ്പെടുത്തി സിഡിഎസ് ചെയർപേഴ്സൺ തെറിയഭിഷേകം നടത്തിയതായി പരാതി.അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വാർഡ് കമ്മിറ്റി ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.ഗ്രാമസഭാ യോഗത്തിൽ ക്വാറം തികയ്ക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ
ഭീഷണിപ്പെടുത്തി എത്തിച്ചെന്ന് ആരോപിച്ച് പ്രതിഷേധിച്ചവർക്ക് നേരെ ചെയർപേഴ്സന്‍ തെറിയഭിഷേകം നടത്തിയെന്നാണ് പരാതി. നിയമ വിരുദ്ധമായി തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ഒപ്പിടീച്ച് ഗ്രാമസഭ നടത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത പ്രദേശവാസികളെയും പൊതുപ്രവർത്തകർക്കും നേരെയാണ് അസഭ്യം ചൊരിഞ്ഞത്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ മൂന്നാം വാർഡ് കമ്മിറ്റിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ആദിക്കാട്ട് മുക്കിൽ നിന്നും വിളന്തറയിലേക്ക് പ്രകടനം നടത്തി. വാർഡ് പ്രസിഡന്റ് നിയാസ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.റ്റി.ഡാർവ്വിൻ,സാബിൻ,പ്രതീപ്,ശ്രീക്കുട്ടൻ, നിസാം,സുരേഷ്കുമാർ,സിബിൻ,ഷെഫീഖ്,സുനോജ്,അരുൺരാജ്,മനു,ബാബു തുടങ്ങിയവർ പങ്കെടുത്തു.