വയനാട് ദുരിതാശ്വാസത്തിന് റേഡിയോപാർക്ക് വാട്സാപ്പ് കൂട്ടായ്മയുടെ സഹായഹസ്തം

Advertisement

ശാസ്താംകോട്ട: വയനാട്ടിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റേഡിയോപാർക്ക് വാട്സാപ്പ് കൂട്ടായ്മയുടെ സഹായം. കൂട്ടായ്മയുടെ ഭാഗമായുള്ള 30,000 രൂപ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് കൈമാറി.
ഗ്രൂപ്പ് അംഗങ്ങളായ ദിലീപ്, വിഷ്ണു ചന്ദ്രൻ, സന്ദീപ്, വിഷ്ണു ശിവൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറ്റം നടന്നത്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കൂട്ടായ്മ അറിയിച്ചു.