വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു

Advertisement

പടിഞ്ഞാറെകല്ലട. ഓണത്തോടാനുബന്ധിച്ച് സർക്കാർ അനുവദിച്ചു തന്നിട്ടുള്ള രണ്ട് ചന്തകളാണ് പടിഞ്ഞാറെ കല്ലടയിൽ ആരംഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസിനോട് ചേർന്നും കടപുഴയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ നീതി സ്റ്റോറിനോട് ചേർന്നുമാണ് ചന്തകൾ പ്രവർത്തിക്കുന്നത്. 2024 ഓണം ഉത്സവകാലത്തോടനുബന്ധിച്ച് പൊതുവിപണിയിൽ വിലനിലവാരം പിടിച്ചുനിർത്തുന്നതിന് സർക്കാർ സഹായത്തോടെ കൺസ്യൂമർഫെഡും സഹകരണ ബാങ്കുകളും ചേർന്നാണ് കേരളത്തിൽ ഓണച്ചന്തകൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ചിന്തകളാണ് പടിഞ്ഞാറെ കല്ലടയിലും തുടങ്ങിയത്. ഓണം വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ ചന്തകൾ തുറന്നു പ്രവർത്തിക്കും. 13 ഇനം സബ്‌സിഡി സാധനങ്ങളും മുപ്പതോളം നോൺ സബ്സിഡി സാധനങ്ങളും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. സബ്സിഡി സാധനങ്ങൾക്ക് 40% വരെ വിലക്കുറവും നോൺ സബ്സിഡി സാധനങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ വിലക്കുറവും ഉണ്ടാകും. സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിർബന്ധമായും റേഷൻ കാർഡ് കൂടി കൊണ്ടുവരേണ്ടതാണ്.
ബാങ്ക് ആരംഭിച്ച ഓണച്ചന്തകളുടെ ഉദ്ഘാടനം ആദ്യ വില്പന നടത്തി ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബാങ്ക് സീനിയർ ഭരണസമിതി അംഗം എ.കെ.സലീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജ്യോതിസ്, സുരേഷ് ചന്ദ്രൻ, സുബ്രഹ്മണ്യൻ,ബാങ്ക് സെക്രട്ടറി ഷീന, കാരാളിമുക്ക് ബ്രാഞ്ച് മാനേജർ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

Advertisement