ജില്ലയില്‍ 80 പഞ്ചായത്ത് വാര്‍ഡും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും വര്‍ധിച്ചു

Advertisement

കൊല്ലം: തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചതോടെ ജില്ലയില്‍ 80 പഞ്ചായത്ത് വാര്‍ഡും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും വര്‍ധിച്ചു. വര്‍ധിച്ച പഞ്ചായത്ത് വാര്‍ഡുകളില്‍ 35 വാര്‍ഡുകള്‍ സ്ത്രീസംവരണമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ 5 ഡിവിഷനുകളും ജില്ലാ പഞ്ചായത്തിലെ വര്‍ധിക്കുന്ന ഡിവിഷനും സ്ത്രീ സംവരണമായിരിക്കും. ജനസംഖ്യാനുപാതികമായി വലിയ പഞ്ചായത്തുകളില്‍ രണ്ടുവീതവും ചെറിയ പഞ്ചായത്തുകളില്‍ ഓരോന്നുവീതവുമാണ് വാര്‍ഡുകള്‍ വര്‍ധിച്ചിച്ചിട്ടുള്ളത്. ജില്ലയില്‍ ആകെയുള്ള 68 പഞ്ചായത്തുകളില്‍ 65 പഞ്ചായത്തുകളിലും വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. 16 വീതം വാര്‍ഡുള്ള കുണ്ടറ, ആലപ്പാട്, 21 വാര്‍ഡുള്ള പിറവന്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് പുതിയ വാര്‍ഡുകള്‍ ഇല്ലാത്തത്.
ആകെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 152 ഡിവിഷനുകള്‍ പുനര്‍വിഭിജിച്ച് 166 ഡിവിഷനുകളായി. മുഖത്തല, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലാണ് കൂടുതല്‍ ഡിവിഷനുകളുള്ളത്. ഈ ബ്ലോക്ക് പഞ്ചായത്തുകളില്‍ 17 ഡിവിഷനുകളാണുള്ളത്. നിലവില്‍ 26 ഡിവഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ പുനര്‍വിഭജനത്തോടെ ഡിവിഷനുകള്‍ 27 ആയി വര്‍ധിച്ചു.

Advertisement