കടയ്ക്കൽ. കുമ്മിളിൽ ഗർഭിണിയായ 22 കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കുമ്മിൾ തൃക്കണ്ണാപുരം ഷഹാൻ മൻസിലിൽ ഫാത്തിമയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി സുഹൃത്തായ പുരുഷന് ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.
യുവതിയുടെ നെറ്റിയിൽ മുറിവേറ്റ പാടുകളുണ്ട്. കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം ആയിരിക്കും പോലീസിന്റെ തുടർ നീക്കങ്ങൾ.