ഓണക്കാലത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സത്വര നടപടിയ്ക്ക് തീരുമാനിച്ചു

Advertisement

കരുനാഗപ്പള്ളി.ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെ അധ്യക്ഷതയിൽ കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ യോഗം കൂടി.യോഗത്തിൽ റവന്യൂ, പോലീസ്, നഗരസഭ അധികൃതരും ചേർന്ന് നഗരത്തിലെ റോഡിലേക്ക് തള്ളി നടത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ നടപടിയെടുക്കാൻ തീരുമാനിച്ചു. സിവിൽസ്റ്റേഷന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള ബാരിയർ തൽക്കാലത്തേക്ക് നീക്കം ചെയ്ത് ശാസ്താംകോട്ടേക്കുള്ള വാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചു.

വ്യാപാരികളുടെ സഹായത്തോടുകൂടി കൂടുതൽ ട്രാഫിക് വാർഡന്മാരെ ഓണക്കാലത്തേക്ക് നിയോഗിക്കാൻ തീരുമാനിച്ചു.

നഗരത്തിൽ ഉണ്ടാകുന്ന പൊടി ശല്യം ഒഴിവാക്കുന്നതിനായി ഇടയ്ക്കിടയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് നിർമ്മാണ ഏജൻസിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.യോഗത്തിൽ തഹസിൽദാർ പി ഷിബു, എംഎൽഎയുടെ പ്രതിനിധി സജീവ് മാമ്പറ, റവന്യൂ, പോലീസ് , ആർടിഒ, നഗരസഭ, എക്സൈസ് വകുപ്പ് മേധാവികൾ പങ്കെടുത്തു.

Advertisement