ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം(എം.സി.എഫ്) പ്രസിഡന്റ്
എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഇ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,ഗംഗാദേവി,മിനി സുദർശൻ,ശാന്തകുമാരി,സമദ്, സന്തോഷ്,ശ്രീലക്ഷ്മി,ദിലീപ്,അഞ്ജലി നാഥ്,ജെറീന,ഹരിത കർമ്മ സേന അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ,അംഗനവാടി ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.