ഭരണിക്കാവില്‍ സിഗ്നല്‍ ലൈറ്റ് ഓണത്തിന് മുമ്പ് കണ്ണുതുറക്കുമോ

Advertisement

ശാസ്താംകോട്ട. എന്തുചെയ്താലും നന്നാവാത്ത ഭരണിക്കാവ് അതിന്‍റെ നിലപാട് മാറ്റുമോ എന്ന് ഇനി അറിയാം. സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച് കുന്നത്തൂരിലെ ഏറ്റവും തിരക്കേറിയ ടൗണ്‍ പ്രശ്നപരിഹാരം നടത്തുമോ. പത്തുവര്‍ഷത്തിലേറെ മുമ്പാണ് ആദ്യമായി ഭരണിക്കാവില്‍ സിഗ്നല്‍ ലൈറ്റിന് ശ്രമമുണ്ടായത് ലൈറ്റ് നിയന്തണം തുടങ്ങി മണിക്കൂറുകള്‍ക്കകം ലൈക്ക് യാത്രക്കാന്‍ ടിപ്പര്‍ കയറി മരിച്ചത് വാഹനം ഓടിച്ചവരുടെ വിവരദോഷമാണോ സിഗ്നലിന്‍റെ പ്രശ്നമാണോ എന്ന് ഇന്നും ആര്‍ക്കുമറിയില്ല. വികസനം പൊളിക്കാന്‍ നോക്കിയിരുന്നവര്‍ ലൈറ്റ് കെടുത്തി. ഭരണിക്കാവിലെ സിഗ്നല്‍ പിന്നെ ആരും ശ്രദ്ധിച്ചില്ല.

രണ്ട് തിരക്കേറിയ പാതകള്‍ സംഗമിക്കുന്നിടം, പല ചെറുപാതകളുടെയും തുടക്കവും കൂടിച്ചേരലും ഇതിനോടടുത്തുതന്നെയുണ്ട്. ബസ് പാര്‍ക്കിംങ് ജംക്ഷനില്‍ തന്നെ,അശാസ്ത്രീയമായ ട്രാഫിക് ഐലന്‍റ്, കടകള്‍ റോഡിലേക്കിറങ്ങിയത് പരിഹരിച്ചിട്ടില്ല. ഓട്ടോ ടാക്സി ടെമ്പോ എല്ലാവരും ടൗണിന് നടുക്കു തന്നെ പാര്‍ക്കിംങ്. ആകെ സൗകര്യപ്രദമായി ഒരു പരിഹാരത്തിന് ശ്രമിച്ചത് ഓട്ടോക്കാര്‍ മാത്രമാണ്.

ബസ് സ്റ്റാന്‍ഡ് പലവട്ടം തുറന്നു ഓരോവട്ടവും അജ്ഞാതലോബി അത് പൊളിച്ചു. വികസനം വന്നാല്‍ കഞ്ഞികുടിമുട്ടും എന്ന ഉറച്ചുവിശ്വസിക്കുന്ന ഒരു സംഘം ആള്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏകമേഖലയാണ് ഇവിടം. നട്ടെല്ലിന് ഉറപ്പില്ലാത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം കൂടിയാകുമ്പോള്‍ ജനം അനുഭവിക്കുകതന്നെ എന്നതാണ് നില.

ഇതിനെ മറികടന്നാണ് അടുത്തിടെ സിഗനലിന് നടപടി ആയത്. ചിലവെല്ലാം സ്വകാര്യ കമ്പനിയാണ് വഹിക്കുന്നത്. നേരത്തേ പ്രശ്നമുണ്ടായിരുന്ന ചക്കുവള്ളി റോഡിലെ കാഴ്ച(വിസിബിലിറ്റി) പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നു. മൊത്തത്തില്‍ അഴിച്ചുപണിതാണ് സിഗ്നല്‍ വരുന്നത്. ധൃതഗതിയില്‍ പണി നീങ്ങുന്നു. ഓണത്തിന് മുമ്പ് തുറക്കും എന്നത് കണ്ടറിയണം. വികസന വിരുദ്ധലോബിയും സിഗ്നല്‍കാത്ത് കിടപ്പുണ്ട്.

Advertisement