മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരവിപുരം സെൻറ് ജോൺസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സംഭാവന നൽകി

Advertisement

കൊല്ലം:
മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഇരവിപുരം സെൻറ് ജോൺസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ശേഖരിച്ച തുക
വിദ്യാർത്ഥി പ്രതിനിധി വിഷ്ണുപ്രിയ,
സ്കൂൾ ചെയർമാൻ അഭിജിത്ത്.എസ്, സ്കൂൾ ലീഡർ അവന്തിക എസ് എന്നിവർ ചേർന്ന് കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് ഐ.എ.എസ് ന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ ഡി, അധ്യാപകരായ കിരൺ ക്രിസ്റ്റഫർ, സിജു റോച്ച് എന്നിവരും സന്നിഹിതരായിരുന്നു.