ഗുരുസംഗമത്തിന്റെ വാർഷികാഘോഷവും മാഗസിൻ പ്രകാശനവും

Advertisement

ശാസ്താംകോട്ട: പട്ടകടവ് സെന്റ് ആഡ്രൂസ് ഇടവകയിലെ അധ്യാപക കൂട്ടായ്മയായ ഗുരു സംഗമത്തിന്റെ അഞ്ചാമത് വാർഷികാഘോഷം ഇടവക വികാരി ഫാ: മനോജ് ആന്റെണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട അധ്യാപകരുടെ രചനകളടങ്ങിയ മാഗസിൻ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ: മനോജ് ആന്റെണി മാഗസിൻ ഏറ്റുവാങ്ങി. എം.ജി. യൂണിവേഴ്സിറ്റി ഡപ്യൂട്ടി രജി ട്രാർ ശ്രീ ജറാഡ് മൗറല്ലിയോസ് മുഖ്യപ്രഭാഷണം നടത്തി. ഗുരുസംഗമം പ്രസിഡന്റ് സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റോജ സ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.കെ.ബി ശെൽവമണി , അനിൽ എസ്സ, ഉഷാമ്മ പ്രസാദ് എന്നിവർ പ്രസംഗിച്ചു. ആഗ്നസ് ജയിംസ് സ്വാഗതവും സിസ്റ്റർ. ട്രീസ പയസ് നന്ദിയും പറഞ്ഞു. പ്രസ്തുതയോഗത്തിൽ ഇടവകയിലെ മുതിർന്ന ഗുരു ജനങ്ങൾ, മുതിർന്ന സൈനികർ , എം.ബി.ബി.എസ്സ് ജേതാക്കൾ , സംവിധായക പ്രതിഭകൾ, കലാകാരാ മാർ , മികച്ച കർഷക, ജീവിതവിജയം കൈരിച്ചഭിന്നശേഷി ക്കാർ എന്നിവരെ മുരുകൻ കാട്ടാക്കട ആദരിച്ചു.