പടിഞ്ഞാറെ കല്ലടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Advertisement

ശാസ്താംകോട്ട:ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.പടിഞ്ഞാറെ കല്ലട കണത്താർകുന്നം കുളങ്ങര വീട്ടിൽ പരേതനായ ശിവൻ കുട്ടിയുടെയും ലേഖയുടെയും മകൻ ബിപിനാണ്(17) മരിച്ചത്.പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.കഴിഞ്ഞ 31ന് പകൽ 12.30 ഓടെ കുന്നുത്തറ മുക്കിന് സമീപം വൃച്ചായിരുന്നു അപകടം.സജീവ കെ.എസ്.യു പ്രവർത്തകനായ ബിപിൻ പടിഞ്ഞാറെ കല്ലടയിൽ കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം മാതാവിന് മരുന്ന് വാങ്ങാൻ മറ്റൊരാളുടെ
ബൈക്കിന് പിന്നിലിരുന്ന് കാരാളിമുക്കിലേക്ക് പോകവേ മതിലിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.ഉടൻ തന്നെ ശാസ്താംകോട്ടയിെലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തീരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്താൽ
ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെയാണ് മരണം സംഭവിച്ചത്.മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു.സഹോദരി:ബിബിത.