മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച്

Advertisement

കുന്നത്തൂർ. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്നും ഓണക്കാലത്ത് വിലനിയന്ത്രിക്കാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടണമെന്നും പോലീസ്
ക്രിമിനൽവൽക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മൈനാഗപ്പള്ളിയിൽ തീപന്തമേന്തി പ്രതിഷേധ പ്രകടനം നടത്തി.മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയാ ജംഗ്ഷനിൽനിന്നും
മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാവ് മുക്കിൽ നിന്നും ആരംഭിച്ച പ്രകടനം പുത്തൻചന്തയിൽ സമാപിച്ചു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,കാഞ്ഞിരവിള അജയകുമാർ,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്, വർഗ്ഗീസ് തരകൻ,ഡിസിസി അംഗം ബി.സേതു ലക്ഷ്മി,ജോൺസൺ വൈദ്യൻ,എം.എ സമീർ,ടി.ജി.എസ് തരകൻ,സുരേഷ് ചാമവിള,മനാഫ് മൈനാഗപ്പള്ളി,തങ്കച്ചൻ ആറ്റുപുറം,ശാന്തകുമാരി,നൂർജഹാൻ ഇബ്രാഹിം,പി.അബ്ലാസ്,ശ്രീശൈലം ശിവൻ പിള്ള,ഹരിമോഹനൻ,ഉണ്ണി നന്ദ്യാട്ട്,രജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജി ശ്രീകുട്ടൻ,അമ്പിളി,ഷിജ്ന നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗയും നടന്നു.യോഗം ഡിസിസി മുൻ ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.കിഴക്കേ കല്ലട മണ്ഡലം പ്രസിഡൻ്റ് വിനോദ് വില്ല്യേത്ത്, സൈമൺ വർഗ്ഗീസ്,ബിജു ചിറ്റുമല,ലാലി.കെ.ജി,കോശി അല്കസ്,സതീഷ് കുമാർ,സ്റ്റീഫൻ പുത്തേഴത്ത്,സിന്ദു പ്രസാദ്,ശ്രീനാഥ്,ശ്രീജിത്ത്,ജോർജ്ജ് കുട്ടി,ജയചന്ദ്രൻ,ബിജു,പവിത്രൻ,വി.വൈ.ഡാനിയേൽ,ജോയി,
യേശുദാസൻ,അനീഷ്,ബിജു,അജയൻ,സുധയൻ,
ചെറിയാൻ,രാജു,സോളമൻ,മോസ്സസ് എന്നിവർ സംസാരിച്ചു.കോൺഗ്രസ് പോരുവഴി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പന്തം കത്തിച്ചുള്ള പ്രതിഷേധ പ്രകടനവും യോഗവും നടന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ അധ്യക്ഷത വഹിച്ചു.നേതാക്കളായ പോരുവഴി ജലീൽ,സലീം വിളയിൽ,അബ്ദുൽ സമദ്,പേറയിൽ നാസർ,ഷഫീഖ് അർത്തിയിൽ,പുളിവേലിൽ മുഹമ്മദ് കുഞ്ഞ്,ബിനു മംഗലത്ത്,കോശി പണിക്കർ,അജ്മൽ അർത്തിയിൽ,ബിജു ശാമുവൽ, പള്ളിയാടി ജലീൽ,അനീഷ് അയന്തിയിൽ,സലിം കല്ലുവെട്ടാംകുഴി,കുഞ്ഞാന്റയ്യത്ത് ബഷീർ,വരിക്കോലിൽ ബഷീർ,അബ്ദുള്ളാ സലിം,ബദർ,രാജൻ പിള്ള,ജിജു ജോർജ്,ചിറ്റേടത്ത് രാജൻ,ഹാരീസ്,ഇർഷാദ്,നിഷാദ്,
നിസാം,സാബു നാലുതുണ്ടിൽ,നവാസ്,ഷൈജു,നിസാം ഒല്ലായിൽ,ഹരി എന്നിവർ സംസാരിച്ചു.കെപിസിസിയുടെ ആഹ്വാനാ പ്രകാരം കോൺഗ്രസ്‌ പോരുവഴി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംനടയിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രകടനം നടന്നത്.മണ്ഡലം പ്രസിഡന്റ് കെ.പത്മസുന്ദരൻ പിള്ള അധ്യക്ഷത വഹിച്ചു.കുന്നത്തൂർ മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.അമ്പലത്തുംഭാഗം രാജൻ,സച്ചിതാനന്ദൻ നായർ,ചന്ദ്രശേഖര പിള്ള, സ്റ്റാൻലി അലക്സ്,നിതിൻ പ്രകാശ്,ആർ.ജി ഗോപാലകൃഷ്ണ പിള്ള,രാജേന്ദ്രൻ പിള്ള,വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. മൺറോതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാരുത്രകടവ് മുതൽ ഇടിയകടവ് വരെ പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ഷിബു മൺഡ്രോയുടെ നേതൃത്വം നൽകി.സേതുനാഥ്,സന്തോഷ്‌കുമാർ ,അഖിൽ.ബി.ചന്ദ്രൻ,പ്രകാശ്,ഗോകുൽ ,കറിയാച്ചൻ,ഗോപൻ,സുകുമാരൻ ,വിജയൻ,സുദീർ,അനിൽകുമാർ,
അശോകൻ എന്നിവർ പങ്കെടുത്തു.കോൺഗ്രസ്സ് കുന്നത്തൂർ മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് ശശിധരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ് കുമാർ,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,കുന്നത്തൂർ ഗോവിന്ദപിള്ള,
കുന്നത്തൂർ മനേഹരൻ,രഞ്ജിത്ത്,
ഉദയൻ,അരുൺ,അശ്വിനി കുമാർ, സാംകുട്ടി,ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് കിഴക്കേക്കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർത്താണ്ഡപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മൂന്നുമുക്ക് ജംഗ്ഷനിൽ സമാപിച്ചു.മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്ത്,മുൻ ഡിസിസി ജനറൽ സെക്രട്ടറി കല്ലട വിജയൻ,ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള,ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്,നകുലരാജൻ, പഞ്ചായത്ത് മെമ്പർമാരായ ഉമാദേവി അമ്മ,മായാദേവി,ശ്രീരാഗ് മഠത്തിൽ,വിജയമ്മ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റെ ശരത്,വനിതാ ഐഎൻടിയുസി ജില്ലാ സെക്രട്ടറി വസന്ത ഷാജി,മണി വൃന്ദാവൻ,ബേബി,ബിനു ചുനക്കര,ഫിലിപ്പ്,ജോസ്,ജെയിംസ് കുറ്റിശ്ശേരി,റോയി,അഖിലേഷ് എന്നിവർ സംസാരിച്ചു.കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.പതാരം ടൗണിൽ നടന്ന പ്രകടനത്തിന് ശേഷം മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ഉദ്ഘാടനം ചെയ്തു.നേതാക്കളായ സി.സരസ്വതി അമ്മ,അഡ്വ.ബി.ശ്രീകുമാർ,
ബി.പ്രേംകുമാർ,വി.അജയകുമാർ, ആനന്ദൻ,ആശാ രമേശ്,ബാബുരാജൻ,സലില കുമാരി,റെജി മാമ്പള്ളി,ആകാശ് മുക്കട,ആനന്ദ്,ശ്രീശാന്ത്,കണ്ണൻ നായർ,ഗണേശൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement