ശാസ്താംകോട്ട: ഓണാഘോഷത്തിനിടെ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ് കാമ്പസിൽ പോലീസ് അതിക്രമം നടത്തിയതായി പരാതി.വ്യാഴാഴ്ച പോലീസിന്റെ നിർദ്ദേശപ്രകാരം ഫിൽട്ടർ ഹൗസ് ജംഗ്‌ഷനിൽ നിന്ന് സ്ഥിരമായി നടത്തിവരുന്ന ഘോഷയാത്ര ഒഴിവാക്കിയാണ് വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചത്.മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ കോളജിലേക്ക് നടത്തിയ ഘോഷയാത്രക്ക് കാമ്പസില്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഒരു വിഭാഗം ഗേറ്റ് തകര്‍ത്ത് അകത്തു കടന്നതോടെ അധികൃതരുടെ അനുമതിയോടെ പൊലീസ് എത്തി. പോലീസ് സംഘം അനധികൃതമായി കാമ്പസിനുള്ളിൽ കടന്ന് ആഘോഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വാദ്യകലാകാരന്മാരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തുടർന്ന് പ്രകോപിതരായ പോലീസ് വിദ്യാർത്ഥികൾക്കു നേരെ ലാത്തിവീശുകയായിരുന്നു.
വിദ്യാർത്ഥിനികളെ ഉൾപ്പെടെ പുരുഷ
പോലീസ് ലാത്തിക്ക് അടിച്ചു വീഴ്ത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. ലാത്തിച്ചാർജിൽ നിരവധി കെ.എസ്.യു – എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.കെ.എസ്.യു ജില്ലാ കമ്മിറ്റിയംഗം മീനാക്ഷി,യൂണിറ്റ് പ്രസിഡന്റ് അഭിഷേക് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോളേജ് കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.ഐക്കും പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ സൂചകമായി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും കെ.എസ്.യു സംസ്ഥാന നിർവാഹക സമിതിയംഗം അമൃതപ്രിയ,ജില്ലാ വൈസ് പ്രസിഡന്റ് ഹരി പുത്തനമ്പലം എന്നിവർ അറിയിച്ചു.
അതിരുവിട്ട ആഘോഷം നിയന്ത്രിക്കുകമാത്രമാണ് പൊലീസ് ചെയ്തതെന്നും അനുമതിയോടെയാണ് പൊലീസ് എത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പൊലീസ് സംഘര്‍ഷം ഒതുക്കിയ ശേഷം ഓണാഘോഷ പരിപാടികള്‍ ഭംഗിയായി നടന്നു വെന്നും അധികൃതര്‍ പറഞ്ഞു.