കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും കൂട്ടാളിയും പിടിയിൽ

Advertisement

ചടയമംഗലം. കുപ്രസിദ്ധ ബൈക്ക് മോഷ്ടാവും കൂട്ടാളിയും പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് താരിഖ് അഞ്ചാലുംമൂട് സ്വദേശി പ്രവീൺ എന്നിവരാണ് പൊലീസിന്റെ പിടിയിലായത് .

കൊല്ലത്തുനിന്ന് രണ്ട് ലക്ഷത്തിലധികം രൂപ വില വരുന്ന എൻ എസ് പൾസർ ബൈക്ക് മൂന്നുമാസം മുമ്പാണ് മോഷണം പോകുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. അതിനിടയാണ് കൊല്ലം സിറ്റി പോലീസ് ഷാഡോ സംഘം മറ്റൊരു കേസിൽ മുഹമ്മദ് താരിഖ് പ്രവീൺ എന്നിവരെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്. പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ മോഷ്ടിച്ച ബൈക്കുമായി യാത്രചെയ്ത് അപകടം പറ്റി ചികിത്സയിലായിരുന്നു ഇരുവരും. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആയൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത് തങ്ങൾ ആണെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികൾക്കെതിരെ കഞ്ചാവ് കടത്ത് മോഷണം അടിപിടി ഉൾപ്പെടെയും മുപ്പതിലധികം കേസുകൾ വിവിധ സ്റ്റേഷനുകളിലായി ഉണ്ട്. വിശദമായ ചോദ്യം ചെയ്തതിനുശേഷം ചടയമംഗലം പോലീസിന് വിട്ടു നൽകിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here