കടയ്ക്കല്‍: അയല്‍വാസിയെ വീട്ടുമുറ്റത്ത് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ പേരമുക്ക് നെടുന്താനത്ത് വീട്ടില്‍ ജോണ്‍ (53)നെ കാലപ്പെടുത്തിയ കേസില്‍ കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ പേരയം കോളനിയില്‍, പേരയത്ത് ചരുവിള പുത്തന്‍ വീട്ടില്‍ ബാബു എന്ന കൊച്ചുചട്ടി ബാബു (65) വിനെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 5 കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്
ജോണിന്റെ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തുന്നതിനും, പ്രതിയുടെ മോശമായ പെരുമാറ്റത്തെ സംബന്ധിച്ചും പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധത്താല്‍ ജോണിന്റെ വീടിന്റെ മുന്നില്‍ വച്ച് പ്രതി ജോണിനെ കത്തി കൊണ്ട് നെഞ്ചില്‍ കുത്തികൊലപ്പെടുത്തുകയാണുണ്ടായത്. 2022 മാര്‍ച്ച് ഒന്‍പതിനായിരുന്നു സംഭവം.
കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കടയ്ക്കല്‍ ഐഎസ്എച്ച്ഒ രാജേഷ് പി.എസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ജയ കമലാസനന്‍ ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍ പ്രോസിക്യൂഷന്‍ സഹായിയായി.