കെ കൃഷ്ണൻകുട്ടി നായരുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും തീരാനഷ്ടം, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്

Advertisement

കെ.കൃഷ്ണൻകുട്ടി നായർ അനുശോചനയോഗം പതാരത്ത് നടന്നു

പതാരം:കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും പതാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.കൃഷ്ണൻകുട്ടി നായരുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും തീരാനഷ്ടമാണെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു.ശൂരനാട് തെക്ക് പതാരത്ത് ചേർന്ന കെ.കെ നായർ അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സൗമ്യതയായിരുന്നു
കൃഷ്ണൻകുട്ടി നായരുടെ മുഖമുദ്ര.ജനകീയവും ആത്മാർത്ഥവുമായ പ്രവർത്തനങ്ങൾ വഴി സാധാരണക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു.മികച്ച പൊതുപ്രവർത്തകനും സഹകാരിയും ജനകീയ നേതാവുമായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമിപ്പിക്കപ്പെടുമെന്നും
പി രാജേന്ദ്രപ്രസാദ് കൂട്ടിച്ചേർത്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം
ഡോ.ശൂരനാട് രാജശേഖരൻ ,സിപിഎം നേതാവ് അഡ്വ.എം.ഗംഗാധരക്കുറുപ്പ്,കെ.സി രാജൻ,പഴകുളം മധു,ഇടവനശേരി സുരേന്ദ്രൻ,ഉല്ലാസ് കോവൂർ,എൽ.കെ ശ്രീദേവി,തൊടിയൂർ രാമചന്ദ്രൻ,എം.വി ശശികുമാരൻ നായർ,റിയാസ് ചിതറ,കാരയ്ക്കാട്ട് അനിൽ,കെ.സുകുമാരൻ നായർ,ഗോകുലം അനിൽ,കാരുവള്ളിൽശശി,
കാഞ്ഞിരവിള അജയകുമാർ,
മക്കാ വഹാബ്,വൈ.ഷാജഹാൻ,പി.കെ രവി,ദിനേശ് ബാബു,തുണ്ടിൽ നൗഷാദ്,സി.സരസ്വതി അമ്മ,അഡ്വ.ബീ.ശ്രീകുമാർ,
എസ്.സുഭാഷ്,കൊമ്പിപ്പിള്ളിൽ സന്തോഷ്,ആദിക്കാട്ട് രവീന്ദ്രൻ പിള്ള,ബി.പ്രേംകുമാർ,അജയകുമാർ,ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here