കുളത്തൂപ്പുഴയില്‍ യുവാവ് ആറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്‍

Advertisement

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് ഭാഗത്ത് ആറ്റില്‍ വീണു മരിച്ച നിലമേല്‍ കൊച്ചു കുന്നുംപുറം ഇരട്ടമുകളില്‍ വീട്ടില്‍ മുജീബ് (39) ന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. പ്രതി കുളത്തുപ്പുഴ നെടുവണ്ണൂര്‍ക്കടവ് സ്വദേശി മനോജ് (42) അറസ്റ്റിലായി. കഴിഞ്ഞ ദിവസം നെടുവണ്ണൂര്‍ കടവില്‍ മദ്യപിക്കാന്‍ ഒത്തുകൂടിയ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മുജീബിനെ ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
ഒഴുക്കില്‍ പെട്ട മുജീബിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കൂടെ മദ്യപിക്കാന്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്നും പ്രതി മനോജ് ആണെന്നും വ്യക്തമായത്. മനോജിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.