യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Advertisement



കരുനാഗപ്പള്ളി’ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് പിടിയില്‍. ആലപ്പാട്, പൂമുഖത്ത് വീട്ടില്‍  അമ്പു (42) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കാക്കതുരുത്ത് വെച്ച് പ്രതിയും ആലപ്പാട് സ്വദേശിയായ ഉണ്ണികുട്ടന്‍റെ സുഹൃത്തായ റിച്ചുവുമായുണ്ടായ വാക്ക്തര്‍ക്കത്തില്‍ ഉണ്ണികുട്ടന്‍ ഇടപെട്ടതിലുള്ള വിരോധം നിമിത്തം, അമ്പുവിന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഉണ്ണികുട്ടനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്‍റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു വിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ജോയ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാര്‍, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.