കൊട്ടാരക്കരയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു… ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്

Advertisement

കൊട്ടാരക്കര: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഓടനാവട്ടം കൊമ്പാറ നീതു ഭവനത്തിൽ ഗീതയുടെ മകൻ നിധിനാ (27)ണ് മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിന് 4.30 ഓടെയായിരുന്നു സംഭവം. ഉറങ്ങി കിടന്ന നിധിൻ്റെ കയ്യിൽ ശംഖുവരയൻ പാമ്പ് കടിക്കുകയായിരുന്നു. നിധിൻ ഉണർന്ന് നോക്കിയപ്പോൾ കൈയ്യിൽ കൂടി രക്തം ഒഴുകുന്നതാണ് കണ്ടത്. ഉടൻ തന്നെ നിധിൻ പാമ്പിനെ അടിച്ച് കൊന്നശേഷം, കവറിനകത്താക്കി സുഹൃത്തുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു.ചികിത്സയിലിരിക്കെ മൂന്നു മണിക്കൂറിന് ശേഷം മരിച്ചു. നിധിന് 70 ശതമാനത്തോളം വിഷം വ്യാപിച്ചതായാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. അതേസമയം, നിധിന്റെ മരണത്തിൽ ആശുപത്രിക്കെതിരേ ബന്ധുക്കൾ രംഗത്തെത്തി. ചികിത്സ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശാരിപ്പണി ജോലി ചെയ്ത് വരുകയായിരുന്നു നിധിൻ. ഭാര്യ: മിഥുല. മകൾ: ഒന്നര വയസുള്ള നിധിയ. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ.
പടം നിധിൻ

Advertisement