പോരുവഴി ശാസ്താംനട ജംഗ്ഷന് സമീപം കാറിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് പരിക്ക്

Advertisement

പോരുവഴി:വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയിൽ പോരുവഴി ശാസ്താംനട ജംഗ്ഷന് പടിഞ്ഞാറ് വില്ലേജ് ഓഫീസിനു സമീപം കാറും സ്കൂട്ടറും കൂട്ടിമുട്ടി രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.ശാസ്താംനട കുറുമ്പകര സ്വദേശികളായ ജഗൻ(20),കാർത്തിക്ക് (21) എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ ഒരാളുടെ കാൽ ഒടിഞ്ഞുതൂങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു.ഇരുവരെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു അപകടം.ശാസ്താംനടയിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങാൻ പോയ യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും അടൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടി ഇടിച്ചത്..സ്കൂട്ടർ യാത്രികർ 50 മീറ്ററോളം ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.അപകടത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും കാർ ഭാഗികമായും തകർന്നു.