മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി

Advertisement

കൊല്ലം. മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി . ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്.

പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രസാദിന്റെ മകളെ അരുൺ പലപ്പോഴായി ശല്യം ചെയ്തിരുന്നു. അരുണും പെണ്‍കുട്ടിയും ഏറെനാളായി ഇഷ്ടത്തിലായിരുന്നുവെന്നും ഇക്കാര്യം പ്രസാദിനടക്കം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇടക്ക് അരുണുമായി പ്രസാദ് തര്‍ക്കമുണ്ടായി. ഇതിൽ പ്രകോപിതനായിരുന്ന പ്രസാദ് ഇന്നലെ അരുണിനെ തന്ത്രപൂർവ്വം ബന്ധുവീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു ഒടുവിൽ ഇത് കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിനുശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.പ്രസാദിന്റെ ഭാര്യ വിദേശത്താണ്.