ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Advertisement

ഓയൂര്‍: വെളിയം പരുത്തിയറയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം മയ്യനാട് കൊന്നയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ ദേവദത്തന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം. പൂയപ്പള്ളി ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ദേവദത്തന്റെ ബൈക്കും എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസും വെളിയം പരുത്തിയറ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.