ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കെ എസ് യു പ്രതിഷേധ മാർച്ച്

Advertisement

ശാസ്താംകോട്ട:ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളെ നിരന്തരമായി മർദ്ദിക്കുകയും, കള്ളക്കേസിൽ കുടുക്കുകയും,ഓണാഘോഷം അടക്കമുള്ള പരിപാടികൾ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സബ്ബ് ട്രഷറിക്ക് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷം അലങ്കോലപ്പെടുത്താൻ പ്രിൻസിപ്പാളും എസ്.ഐയും ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് യദുകൃഷ്ണൻ ആരോപിച്ചു.നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിച്ച് റീലുകൾ സൃഷ്ടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ ശാസ്താംകോട്ട എസ്.ഐ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അമൃതപ്രിയ,ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരി പുത്തനമ്പലം,
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് ബാബു,തുണ്ടിൽ നൗഷാദ്,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈ.ഷാജഹാൻ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ,നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,കെ.എസ്.യു ജില്ലാ ഭാരവാഹികളായ അജ്മൽ ഷാ,ശ്യാം ചവറ,മീനാക്ഷി,അനു.കെ.വൈദ്യൻ, അൻവർ ബിജു,ആസിഫ് ഷാജഹാൻ, അഭിരാം ഗോകുലം,അരവിന്ദ് അനയടി,ജോബിൻ തലച്ചിറ,സൈദു,അജിൻ വാഴൂർ,അരവിന്ദ് ചാത്തന്നൂർ,ആഷിൽ,ജെയ്സൺ തഴവ ,യൂണിറ്റ് പ്രസിഡന്റ്‌ അഭിഷേക് എന്നിവർ പ്രസംഗിച്ചു.