ഇ-ചെല്ലാന്‍ മെഗാ അദാലത്ത്

Advertisement

കൊല്ലം: കൊല്ലം സിറ്റി ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ്റ് വിഭാഗം) ചേര്‍ന്ന് ഇ-ചെല്ലാന്‍ മെഗാ അദാലത്ത് സംഘടിപ്പിക്കും. കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയിലുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അദാലത്ത് പ്രയോജനപ്പെടുത്താം.
26, 27, 28 തീയതികളില്‍ സംഘടിപ്പിച്ച അദാലത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ സിറ്റി ജില്ലാ പൊലിസ് കാര്യാലയത്തില്‍ സജ്ജീകരിച്ച കൗണ്ടറില്‍ നേരിട്ടെത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് – 9497930916 (പോലീസ്), 0474 2993335 (എംവിഡി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.