കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അഗ്നിബാധ

Advertisement

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അഗ്നിബാധ. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ സെര്‍വര്‍ റൂമിന്റെ ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. ഇന്‍വര്‍ട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട വയറിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് പുക ഉണ്ടാകാനുള്ള കാരണമെന്നാണ് വിവരം. വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
തുടര്‍ന്ന് ജീവനക്കാരുടെ ഇടപെടലോടെ അപകടം ഒഴിവായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലായെന്ന് അധികൃതര്‍ അറിയിച്ചു.