ചിത്രരചനാ മത്സരം ഇന്ന് തട്ടാമല വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

Advertisement


കൊല്ലം.ശുചിത്വ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തട്ടാമല വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് രണ്ടിന് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ എല്‍.പി/യു.പി, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരം നടത്തുന്നത്. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പര്‍ മത്സരവേദിയില്‍ നല്‍കും. പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ച മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിര്‍ത്തുക എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം രചന. എല്‍.പി/യു.പി വിഭാഗത്തിന് ക്രയോണ്‍, എച്ച്.എസ്/ എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ടത്.
ജില്ലാ തലത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഓരോ വിഭാഗത്തിലെയും മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും എല്‍.പി/യു.പി വിഭാഗം ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 4000, 2500, 1500 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. സംസ്ഥാന തലത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഒരു മത്സരാര്‍ഥിക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗം രണ്ടും, മുന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 4000, 2500 രൂപയും, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം നല്‍കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here