ശാസ്താംകോട്ട. താലൂക്ക് ആശുപത്രിക്ക് 80 സെന്റ് ഭൂമി വിട്ടുനല്‍കി റവന്യൂ ഉത്തരവ്. ആഴ്ച ചന്തപ്രവര്‍ത്തിക്കുന്ന ഭാഗമാണ് വിട്ടുനല്‍കിയത്. ബ്‌ളോക്ക് 13ല്‍ റീസര്‍വേ 47-1 ല്‍പ്പെട്ട ഭൂമിയാണ് നല്‍കുന്നത്. താലൂക്ക് ആശുപത്രിക്ക് നിലവില്‍ 83സെന്റ് ഭൂമി മാത്രമാണുള്ളതെന്നും അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമില്ലെന്നും ഉള്ള നിവേദനം പരിഗണിച്ചാണ് നടപടി. ചന്തയുടെ ഭൂമിയുടെ കൈവശാവകാശം പഞ്ചായത്തില്‍ ആയിരുന്നതിനാല്‍ അതു സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ഉണ്ടായി.
ഇതിനിടെ 50സെന്റ് ഭൂമിമാത്രം നല്‍കാന്‍ രഹസ്യനീക്കം നടന്നുവെന്ന് ബ്‌ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് പറഞ്ഞു. ഇതിനെതിരെ താലൂക്ക് വികസന സമിതിയിലും അതുവഴി സര്‍ക്കാരിലും നൗഷാദ് നിവേദനം നല്‍കിയിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് തടസങ്ങള്‍ നീക്കിയാണ് നിലവില്‍ സര്‍ക്കാര്‍ ഉത്തരവായത്.
ഭൂമി ആശുപത്രി വികസനത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്നും അനുവദിക്കുന്ന തീയതിമുതല്‍ ഒരു വര്‍ത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കയ്യേറ്റം ുണ്ടാകാതെ ആരോഗ്യവകുപ്പ് സംരക്ഷിക്കണമെന്നും തുടങ്ങി നിരവധി നിബന്ധനകളോടെയാണ് ഭൂമി വിട്ടുനല്‍കിയത്. തുടര്‍ നടപടികള്‍ക്ക് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.