പടിഞ്ഞാറെകല്ലട. പട്ടകടവ് പതിനാലാം വാർഡിൽ യുവകർഷക കൂട്ടം നടത്തിയ ചോളകൃഷിയിൽ റിക്കാർഡ് വിലവാണുണ്ടായത്. സാബു കുരുട്ടുവാൽ, പ്രകാശ്, മനു, ജിതിൻ, വിദ്യവിജയൻ, ദിവ്യവിജയൻ, ജീന എന്നിവരടങ്ങിയ കർഷക ഗ്രൂപ്പാണ് ചോളകൃഷി നടത്തിയത്. അരഏക്കറിൽ നടത്തിയ കൃഷിയിൽ നിന്ന് ഏതാണ്ട് 50ടൺ ചോളം ലഭിച്ചു.
വിളവെടുപ്പിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, ഗ്രാമപഞ്ചായത്ത് അംഗം സുനിതദാസ് പൊതുപ്രവർത്തകരായ കലാദേവി, എ. സാബു, ജോസ് പ്രസാദ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സുദർശൻ അരക്കില്ലം, സാബു കുരട്ടുവാൽ അടക്കമുള്ള കർഷകരും ചടങ്ങിൽ പങ്കെടുത്തു. ചോളം വിളവെടുപ്പ് കേന്ദ്രത്തിൽ തന്നെ ആവശ്യകാർക്ക് നൽകുകയും, അധികം വരുന്നത് ഉണക്കി പൊടിച്ചു ചോളപ്പൊടിയാക്കി വിപണിയിലെത്തിക്കാനുമാണ് ഉത്പാദകർ തീരുമാനിച്ചിട്ടുള്ളത്. കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും ഇവർക്ക് ഉത്പാദനബോണസ് നൽകുമെന്ന് പഞ്ചായത്ത് പപ്രസിഡന്റ് അറിയിച്ചു.