ചവറ. വികാസ് കലാസാംസ്‌കാരികസമിതിയോടു ചേർന്ന് വികാസ് ലൈബ്രറി യ്ക്കായി വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നു.1350 സ്ക്വയർഫീറ്റിൽ നിർമമിക്കുന്ന കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്.
11000ത്തിലധികം പുസ്‌തകങ്ങളുളള ലൈബ്രറി വികാസിൻ്റെ നിലവിലുളള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വായനക്കാരും പുസ്തകം എടുക്കുന്നവരും വളരെയധികം വീർപ്പുമുട്ടുന്ന അവസ്‌ഥയാണ്.വികാസ് അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് വിനിയോഗിച്ചാണ് 10 സെൻ്റ് സ്ഥലം വാങ്ങിയത്. പുതിയ കെട്ടിടം പണിയുനനതിന 25 ലക്ഷം രൂപ ഡോ.സുജിത് വിജയൻപിളള എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബാക്കി വേണ്ടി വരുന്ന തുക വികാസ് കണ്ടെത്തും.
29 ഞായറാഴ്‌ച വൈകിട്ട് 3.30ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡോ.സുജിത് വിജയൻപിളള എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജെ.ആർ.സുരേഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്തകുമാർ, ഒ.വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു.