കാഞ്ഞിരത്തും കടവ് മേഖലയില്‍ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്

Advertisement

ശൂരനാട് വടക്ക് . ഇവിടെ ഒരു പാലം വന്നിരുന്നെങ്കിൽ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്നു.ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവിലെ പാലത്തിന് വേണ്ടിയുള്ള 2 ജില്ലക്കാരുടെ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പുറത്ത് കൊല്ലം ജില്ലയിലെ ശൂരനാട്. കണ്ണമം പ്രദേശവും അപ്പുറത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഭാഗവുമാണമാണ്. പാലം വന്നാൽ 2 ജില്ലക്കാർക്കും ഏറെ പ്രയോജനമാണ്. കാരണം ശുരനാട്, കണ്ണമം മേഖലയിലുള്ള കുട്ടികൾ ഏറെയും പഠിക്കുന്നത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, തെങ്ങമം ഹയർ സെക്കണ്ടറി സ്കൂളുകളിലാണ്. അതുപോലെ പള്ളിക്കൽ ഭാഗത്തുള്ള കുട്ടികൾ ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്നുണ്ട്. കേവലം അരകിലോമീറ്റർ ദൂരം പോലും ഇല്ലാത്ത സ്കൂളിൽ എത്താൻ ഇപ്പോൾ 5 കിലോമീറ്ററിൽ അധികം ചുറ്റണം.

ശൂരനാട് മേഖലയിലുള്ള വൈദ്യുതി ഉപഭോക്താക്കൾ പള്ളിക്കൽ ഇലക്ട്രിക് സെക്ഷൻ്റെ പരിധിയിൽ ആയതിനാൽ വൈദ്യുത സംബന്ധമായ കാര്യങ്ങൾക്ക് അവിടെ പോകണം അതുപോലെ പത്തനംതിട്ട ജില്ലയിലെ ചെറുകുന്നം, കൈതക്കൽ പ്രദേശത്തുള്ള നിരവധകർഷകരുടെ കൃഷിഭൂമി ഏറ്റവും കൂടുതൽ ഉള്ളത് ഇപ്പുറത്തുമാണ്. ഇവർക്ക് കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഒക്കെ കിലോമീറ്ററുകൾ സഞ്ചരിക്കണം. പാലം വന്നാൽ കൊല്ലം ജില്ലക്കാർക്ക് അടൂരിൽ എത്താനും പത്തനംതിട്ടജില്ലക്കാർ ഭരണിക്കാവ്, ശാസ്താംകോട്ട മേഖലയിൽ എത്താനും എളുപ്പമാർഗ്ഗമാണ്.

ബലിതർപ്പണത്തിന് അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന വില്ല്യാടസ്വാമി ക്ഷേത്രവും ഇവിടെയാണ്. പാലം വന്നാൽ ക്ഷേത്രത്തിൻ്റെയും പ്രദേശത്തിൻ്റെയും വികസനത്തിനും
കാരണമാകും. ഇവിടെ പാലം ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കടവിൽ വെള്ളക്കുറവ് ഉണ്ടന്നധാരണയിൽ പരിചയമില്ലാത്തവരും കുട്ടികളും തോട് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്.
രണ്ട് ജില്ലക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് അടൂർ എം.എൽ.എ ചെങ്ങറ സുരേന്ദ്രനും കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനും പ്രത്യേക താല്പര്യം എടുത്ത് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ ഇവിടെ പാലം നിർമ്മാണത്തിന് 4 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന നടത്തുകയും പാലത്തിൻ്റെ ഡിസൈൻ പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പാലം നിർമ്മാണം അനന്തമായി നീണ്ടു പോവുകയാണ്. പാലത്തിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പും.

Advertisement