ശാസ്താംകോട്ട. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ശാസ്താംകോട്ട കെഎസ്എം ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്രസേന ക്ലബിന്‍റെ നേതൃത്വത്തില്‍ തടാകതീരത്ത് ശുചീകരണം നടത്തി.
എന്‍എസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ്, ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി, ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഭൂമിത്രസേന ക്ലബ് എന്നിവ സംയുക്തമായി സ്വച്ഛത ഹി സേവ എന്ന ശുചിത്വ പരിപാടി നടത്തി. പങ്കെടുത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വച്ഛത പ്രതിജ്ഞ നടത്തി. പ്രിൻസിപ്പൽ ഡോ. കെ സി. പ്രകാശ് അധ്യക്ഷൻ ആയി. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും എഴുത്തുകാരനുമായ ഹരി കുറിശേരി ഉദ്ഘാടനം ചെയ്തു.
ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രൊഫ. മുംതാസ് സ്വഛ് ഭാരത് മിഷന്റെ ഭാഗം ആയിട്ടുള്ള സ്വച്ഛത ഹി സേവ എന്ന പരിപാടിയുടെ പ്രസക്തതിയെക്കുറിച്ച് സംസാരിച്ചു. ഭൂമിത്ര സേന കോർഡിനേറ്റർ ലക്ഷ്‌മി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭൂമിത്രസേന ക്ലബ് അംഗങ്ങൾ ആയിട്ടുള്ള ഡോ ശ്രീകല, ലൈബ്രറിയൻ ഡോ പി ആര്‍ ബിജു, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി ഡോ ഗീതാകൃഷ്ണൻ നായർ, തടാക സംരക്ഷണ സമിതി ഭാരവാഹികളായ ശാസ്താംകോട്ടഭാസ്, സൈറസ് പോള്‍, ശാസ്താംകോട്ട റഷീദ്, ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ, എൻഎസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ് എന്നി ക്ലബ്ബുകളിലെ വിവിധ കുട്ടികളും ഈ പരിപാടി യിൽ പങ്കെടുത്തു. ഭൂമിത്ര സേന ക്ലബ് കോർഡിനേറ്റർമാരായ അതുൽ, ശിവം, ഷിബി, ദേവിക. കേരള ടൂറിസം ക്ലബ് കൊല്ലം ജില്ലാ കോർഡിനേറ്റർ സുധിന്ത്രനാഥ്, ഡിബി കോളേജ് ടൂറിസം കൺവീനർ സംഗീത്, എന്‍എസ്എസ് വോളൻ്റിയർമാരായ ദേവു, ദേവിക, ആർഷ, ശ്രീരാജ്, അൻസൽ തുടങ്ങിയവർ പങ്കെടുത്തു.