കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർക്ക് കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരം

Advertisement

ശാസ്താംകോട്ട:കശുവണ്ടി തൊഴിലാളികളായ സിന്ധു കുമാരി,രമണി,വിജയകുമാരി എന്നിവർ പ്രഥമ കെ.ശ്രീധരൻ സ്മാരക തൊഴിലാളി പുരസ്കാരത്തിന് അർഹരായി.സിപിഎം നേതാവും,ട്രേഡ് യൂണിയൻ പ്രവർത്തകനും
അവിഭകത കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായിരുന്ന കെ.ശ്രീധരൻ്റെ ഓർമ്മക്കായി അനുസ്മരണ സമിതിയാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.

ആദ്യ പുരസ്കാരങ്ങൾ മൈനാഗപള്ളി പഞ്ചായത്തിലെ കശുവണ്ടി തൊഴിലാളി വനിതകൾക്കാണ് നൽകുന്നത്.സിന്ധുകുമാരി തോട്ടുംമുഖം കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിൽ ഷെല്ലിംഗ് വിഭാഗത്തിലും രമണി ഗ്രേഡിംഗ് വിഭാഗത്തിലുമാണ് ജോലി ചെയ്യുന്നത്.വിജയകുമാരി തെക്കൻ മൈനാഗപ്പള്ളി കൃപാ കാഷ്യു ഫാക്ടറിയിലെ പീലിംഗ് വിഭാഗത്തിലെ തൊഴിലാളിയാണ്.ക്യാഷ് അവാർഡും കീർത്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

എസ് സത്യൻ ചെയർമാനും അബ്ദുൽ റഷീദ് കൺവീനറുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ കണ്ടെത്തിയത്.സെപ്തംബർ 30ന് വൈകിട്ട് മൈനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച്
കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള പുരസ്ക്കാരം സമർപ്പിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here