കൂട് വച്ചത് വെറുതെയായില്ല;ശല്യക്കാരനായ കുരങ്ങൻ അകത്തായി

Advertisement

ശാസ്താംകോട്ട:നാട്ടിൽ ശല്യക്കാരനായ കുരങ്ങനെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ ഒടുവിൽ കുരങ്ങൻ അകപ്പെട്ടു.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ കണ്ണമം,കുന്നിരാടം പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ചുമാസക്കാലമായി ജനങ്ങളുടെ സ്വൈര്യം കെടുത്തിക്കൊണ്ട് എത്തിയ കുരങ്ങന്റെ പരാക്രമത്തിനാണ് ഇതോടെ അറുതിയായത്.കാർഷിക വിളകൾ നശിപ്പിക്കുന്നതും,വാട്ടർ ടാങ്ക്,പൈപ്പ്,ഉണക്കാൻ ഇട്ടിരിക്കുന്ന തുണികൾ,വീടിനകത്തെ സാധനങ്ങൾ എന്നിവ നശിപ്പിക്കുന്നത് പതിവായിരുന്നു.കുരങ്ങനെ പിടികൂടണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.തുടർന്ന് ശൂരനാട് വടക്ക്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ വനം വകുപ്പ് വനം വകുപ്പിനെ വിവരം ധരിപ്പിച്ചു.രണ്ടു ദിവസം മുൻപാണ് കുരങ്ങനെ പിടികൂടുന്നതിനായി കുന്നിരാടത്ത് കോന്നിയിൽ നിന്നും എത്തിച്ച കൂട് വനംവകുപ്പ് ഉദ്യോഗസ്ഥരർ സ്ഥാപിച്ചത്.ശനിയാഴ്ച ഉച്ചയോടെ കൂടിനുള്ളിൽ കരുതിയിരുന്ന പഴം എടുക്കുന്നതിനായി എത്തിയ കുരങ്ങൻ കെണിയിൽപ്പെടുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ടോടെ സ്ഥലത്തെത്തി കുരങ്ങനെ ഏറ്റെടുത്തു.കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ദിൻഷ്നെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ആദരിച്ചു.പഞ്ചായത്ത് അംഗം അഞ്ജലി നാഥ്,ശാസ്താംകോട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ,അരുൺ ഗോവിന്ദ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്,സുധീഷ്,ലാലു.എസ്.കുമാർ,മഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Advertisement