ഗാന്ധിജയന്തി: നാളെ വിപുലമായ പരിപാടികള്‍

Advertisement

കൊല്ലം: ഗാന്ധിജയന്തി ദിനമായ നാളെ ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ 7.30ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും. 8ന് കൊല്ലം ബീച്ചിലെ മഹാത്മാഗാന്ധി പാര്‍ക്കില്‍ സര്‍വ്വമത പ്രാര്‍ത്ഥന, ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, ജനപ്രതിനിധികളും ഗാന്ധിയന്‍ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം എന്നിവ നടക്കും. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം, കവിതാലാപനം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കും.