ശാസ്താംകോട്ട ഗവ. ഹയർ സെക്കൻ്ററി സ്കൂള്‍ സ്വഛതാ ഹി സേവ സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട. ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എന്‍എസ്എസ്ദിനാചരണത്തോടനുബന്ധിച്ച് സ്വഛതാ ഹി സേവ സംഘടിപ്പിച്ചു. പൊതുവിടങ്ങൾ, ചരിത്രസ്മാരകങ്ങൾ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്റ്റാൻ്റുകൾ ശുചീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹോസ്പിറ്റൽ, ബസ് സ്റ്റാൻ്റ്, ഠൗൺ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത എസ്, പഞ്ചായത്ത് സെക്രട്ടറി സീമ കെ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിത മിഷൻ കോ- ഓർഡിനേറ്റർ സൂരജ് എസ്, പ്രോഗ്രാം ഓഫീസർ ഷൈനി പ്രഭാകർ, അധ്യാപകരായ ജയറാം, ലക്ഷ്മി ബി.കെ, ദിപ്തി ജോർജ് എന്നിവർ പങ്കെടുത്തു. തുടർന്ന് NSS വോളൻ്റിയേഴ്സിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും ജാഗ്രതാ ജ്യോതിയും സംഘടിപ്പിച്ചു.

Advertisement