മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ;മൈനാഗപ്പള്ളിയിലും പടിഞ്ഞാറെ കല്ലടയിലും തുടക്കമായി

Advertisement

ശാസ്താംകോട്ട:ശുചീത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ മൈനാഗപ്പള്ളി പഞ്ചായത്തിൽ മൈനാഗപ്പള്ളി ടൗൺ സൗന്ദര്യവത്കരണ പ്രവർത്തനം ആരംഭത്തോടെ ആരംഭിച്ചു.നവംബർ 1ന് ടൗൺ ശുചീകരണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രസിഡന്റ്‌ വർഗീസ് തരകൻ പ്രഖ്യാപിച്ചു.വൈസ് പ്രസിഡന്റ്‌ സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ സജു,മെമ്പർമാരായ അജിശ്രീകുട്ടൻ,ബിജുകുമാർ,ലാലി ബാബു,അനന്തുഭാസി,ഷാജി ചിറക്കുമേൽ,പഞ്ചായത്ത്‌ സെക്രട്ടറി ഷാനവാസ്‌,വിഇഒ മാരായ സുനിത,മായ, ശുചീത്വ മിഷൻ ആർ.പി മിനി, ഐആർറ്റിസി കോർഡിനേറ്റർ മനു, സാക്ഷരത പ്രേരക് ഉഷ കുമാരി,എച്ച്.ഐ ലീജ,തൊഴിലുറപ്പ് എ.ഇ സിജിന, തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിത കർമസേന അംഗങ്ങൾ, ഗവ.എൽ.വി.എച്ച്.എസ് കടപ്പ സ്കൂളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്ത നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 14 വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.തുടർന്ന് കടപുഴയിലും, കാരാളിമുക്കിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കാരാളിമുക്കിൽ പഞ്ചായത്ത്തല ഉത്ഘാടനം പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.കാരാളിമുക്കിൽ മാസങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്ന അബ്ദുൽ റഹിമാനെ പൊന്നാട അണിയിച്ച് ആദരിച്ചു.ക്ഷേമകാര്യ ചെയർമാൻ ജെ.അംബിക കുമാരി, മെമ്പറന്മാരായ റജീല,ലൈലസമദ്,ഓമനക്കുട്ടൻപിള്ള, ആർ.പി ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here