ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ

Advertisement

ശാസ്താംകോട്ട:ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ശാസ്താംകോട്ടയും കൊട്ടാരക്കരയും 2024-2025 സാമ്പത്തിക വർഷത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.നിലവിലുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിൽ ഈ സ്റ്റേഷനുകൾ ഉൾപ്പെടുത്തുന്നതിൻ്റെ പ്രയോജനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ പരിഹരിക്കാനും മേഖലയുടെ സമഗ്രവികസനത്തിനും കാരണമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുന്നതോടെ സംരംഭം സമയബന്ധിതമായി നടപ്പിലാക്കുമെന്നും എം.പി പറഞ്ഞു.

Advertisement