ശാസ്താംകോട്ട ഗവ.ഹോമിയോ ഡിസ്പെൻസറി എൻഎബിഎച്ച് നിലവാരത്തിലേക്ക്

Advertisement

ശാസ്താംകോട്ട:നാഷണൽ ആയുഷ്മിഷൻ്റെ സഹകരണത്തോടെ സർക്കാർ ഹോമിയോ ഡിസ്പെൻസറിയെ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്.ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പരിശോധനയിൽ മികവ് ലഭിച്ചിട്ടുണ്ട്.തുടർച്ച എന്നോണം ദേശീയ തലത്തിൽ നിന്നുള്ള വിദഗ്ധർ ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തി.ശാസ്താംകോട്ട ഹോമിയോ ഡിസ്പെൻസറി ഉൾപ്പടെ ജില്ലയിലെ ഏഴ് ഡിസ്പെൻസറികളെയാണ് എൻഎബിഎച്ച് നിലവാരത്തിലേക്ക് പരിഗണിക്കുന്നത്.ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഹോമിയോ ഡിസ്പെൻസറി ചികിത്സയ്ക്കായി ദൂരദേശത്തു നിന്നു പോലും ഒട്ടേറെ പേരാണ് എത്തുന്നത്.യോഗക്ലാസ്സ് എല്ലാ ദിവസവും ഉണ്ട്.എൻഎബിഎച്ച് ക്വാളിറ്റി അസ്സസർ ഡോ.നിഖില ബാബു,നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി.പൂജ,ഡോ ദിലീപ് ചന്ദ്രൻ,ഡോ.സുബി,ഡോ.ഹരിലാൽ സ്റ്റേറ്റ് ക്വാളിറ്റി ഓഫീസർ മഞ്ജു കൃഷ്ണ,പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത,ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമിറ്റി ചെയർമാൻ അനിൽ തുമ്പോടൻ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.വിവിധ പദ്ധതികളുടെ സെമിനാർ മെഡിക്കൽ ഓഫീസർ ഡോ.അശ്വതി:കെ അവതരിപ്പിച്ചു.

Advertisement