ശാസ്താംകോട്ട :-കുട്ടികളുടെ കേളികൊട്ട് ന്റെ നേതൃ ത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള കവി എ അയ്യപ്പന്റെ ഈ വർഷത്തെ അനുസ്മരണം ശാസ്താം കോട്ടയിൽ നടക്കും.
ശാസ്താംകോട്ട സാംസ്‌കാരിക സൗഹൃദങ്ങളും കുട്ടികളുടെ കേളികൊട്ടും കൂടി സംയുക്തമായാണ് പരിപാടികൾ വിപുലമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
യുണൈറ്റഡ് ഹാളിൽ കൂടിയ യോഗത്തിൽ ക്ലബ് പ്രസിഡന്റ് ചന്ദ്രൻ കിഴക്കേടം അദ്ധ്യക്ഷത വഹിച്ചു.ടൗൺ വാർഡ് മെമ്പർ ശ്രീമതി രജനി ഉദ്ഘാടനം ചെയ്തു.കവി അയ്യപ്പൻ അനുസ്മരണത്തിന്റെ മുഖ്യ സംഘാടകനായ കുട്ടികളുടെ കവി വിശ്വൻ കുടിക്കോട് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു എ ഷാനവാസ് സ്വാഗതം പറഞ്ഞു
ശാസ്താം കോട്ട ഭാസ്,ഡോ പി.ആർ.ബിജു,എം സങ്,രശ്‍മീ ദേവീ,മിഥുനം രാധാ കൃഷ്ണൻ,
ആസാദ് ആശിർവാദ്,
പ്രഭ പഴങ്ങാലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് നടന്ന കവിത ചൊല്ലലിൽ കവികളായ എം.സങ്,ശാസ്താം കോട്ട ഭാസ്,
രേശ്‍മീ ദേവീ,ആസാദ് ആശി ർ വാദ്,മിഥുനം രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പ്രദീപ് എ പഴ ങ്ങാലം നന്ദി പ്രകാശിപ്പിച്ചു.
ഭാരവാഹികളായി
രജനി
രക്ഷാധികാരിയായും
എ ഷാനവാസ്
ജനറൽ കൺവീന റായും
മിഥുനം രാധാകൃഷ്ണൻ,
രേശ്‍മീ ദേവി
കൺവീനർമാരായും
ഡോ.പി.ആർ.ബിജു വിനെ ട്രെഷറ റായും
യോഗം തെരെഞ്ഞെടുത്തു.
അനുസ്മരണ പരിപാടികൾ 2024 ഒക്ടോബർ 20 ന് രണ്ട് മണിക്ക്.ദേവസ്വം ബോർഡ് കോളേജിൽ വച്ച് നടക്കും.
നാടൻ പാട്ട് കലാ കാരൻ പ്രകാശ് കുട്ടനെ പൊന്നാട അണിയിക്കും.