മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം : ഡോ.ശ്രീക്കുട്ടിയ്ക്ക് എതിരെ വീണ്ടും പോലീസ്. ബി എൻ എസ് 54 വകുപ്പ് കൂടി ചുമത്തി ശാസ്താംകോട്ട പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ പ്രേരണയ്ക്കൊപ്പം കുറ്റകൃത്യവേളയിലെ സാന്നിധ്യo കൂടി കണക്കിലെടുത്തുള്ള ശിക്ഷ ഉറപ്പാക്കാനാകും. ഒന്നാം പ്രതി അജ്മലിന് ഒപ്പം കുറ്റകൃത്യം ചെയ്യാൻ ശ്രീക്കുട്ടിയുo ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ബി എൻ എസ് 52 വകുപ്പ് പ്രകാരം പ്രേരണാക്കുറ്റം മാത്രമായിരുന്നു ശ്രീക്കുട്ടിയ്ക്ക് എതിരെ ചുമത്തിരുന്നത്.

അജ്മലിന് ഇന്നലെയും ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ ജാമ്യം നേടി പുറത്താണ് ശ്രീക്കുട്ടി. തിരുവോണദിവസം വൈകിട്ടാണ് മദ്യപിച്ച് ഇരുവരും കാരില്‍ വരുംവഴി ആനൂര്‍ക്കാവ് ജംക്ഷനില്‍ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചു റോഡില്‍ വീഴ്ത്തി വീണ്ടും കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കിയ സംഭവമുണ്ടായത്. സ്ഥലവാസിയായ കുഞ്ഞുമോള്‍ ഈ അപകടത്തില്‍ കൊല്ലപ്പെട്ടു.