ഡോ. അനിത. എ കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേറ്റു

Advertisement

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായ ഡോ.അനിത.എ കൊല്ലം ജില്ലാമെഡിക്കല്‍ ഓഫിസര്‍ ആയി ചുമതലയേറ്റു. 1996- ല്‍ എറണാകുളം ജില്ലയിലെ ഏഴിക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആശുപത്രി വികസനത്തിനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരിക്കെ ആണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയി ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് എം.ബി.ബി എസ് പഠനം പൂര്‍ത്തിയാക്കിയത്, തിരുവനന്തപുരം   ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് എം.പി.എച്ച് നേടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നോര്‍ത്ത്  പറവൂര്‍ സ്വദേശിനിയാണ്.