ഇരവിപുരം സെൻറ് ജോൺസിൽ കലോത്സവ ലോഗോ ‘നാം ‘ പ്രകാശനം ചെയ്തു

Advertisement

ഇരവിപുരം :സെൻറ് ജോൺസ് ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവ ലോഗോ നാം പ്രകാശനം ചെയ്തു. കൊല്ലം കോർപ്പറേഷൻ ഹരിത കർമ്മ സേന പ്രതിനിധി ഷേർളി ഷിബു, സ്കൂൾ പാചക തൊഴിലാളി റോസി, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ.ഡി, വിദ്യാർത്ഥി പ്രതിനിധികളായ അവന്തിക, അഭിജിത്ത്, അധ്യാപക പ്രതിനിധികളായ ലിസി, നൊറീൻ, കിരൺ ക്രിസ്റ്റഫർ എന്നിവർ ചേർന്നാണ് കലോത്സവ ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 9, 10 തീയതികളായി 3 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഞാനും നീയുമല്ല ‘നാം ‘ എന്നതാണ് ആപ്തവാക്യം.