കൊല്ലത്ത് കൊലക്കേസ് പ്രതി 42 കിലോ കഞ്ചാവുമായി പിടിയില്‍

Advertisement

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 42 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിലായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു.എസ്.എസിന്റെ നേതൃത്വത്തില്‍ പേരയം കാഞ്ഞിരോട് നടത്തിയ പരിശോധനയില്‍ പടപ്പക്കര വട്ടത്തറ ജംഗ്ഷനില്‍ ഹാലി ഭവനം വീട്ടില്‍ കോടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഹാലി ഹരിസണ്‍ (41) ആണ് 42.060 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
കൊലപാതകം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും കഞ്ചാവ് കടത്തികൊണ്ടുവന്ന് ചില്ലറ വില്‍പ്പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ്. എക്സൈസ് സംഘം കുറേനാളുകളായി എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാളുടെ വാടക വീടിന് സമീപത്തുനിന്നും സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കുകളിലാക്കിയ നിലയില്‍ വന്‍ തോതിലുള്ള കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം എക്സൈസ് സംഘം സമീപകാലത്ത് നടത്തിയ വന്‍ കഞ്ചാവ് വേട്ടയാണ് ഇത്.
പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്.സി.പി, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ് കുമാര്‍.ജെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്.ബി.എസ്, അനീഷ്.എം.ആര്‍, ജോജോ. ജെ, ബാലു.എസ്. സുന്ദര്‍, സൂരജ്.പി.എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here