കരുനാഗപ്പള്ളി കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Advertisement class="td-all-devices">

കൊല്ലം. സിപിഐഎം ലോക്കൽ സമ്മേളനം സംഘർഷത്തിൽ കലാശിച്ചു.
കരുനാഗപ്പള്ളി കല്ലേലിഭാഗം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് സംഘർഷം ഉണ്ടായത്.കൊല്ലം ചടയമംഗലം ലോക്കൽ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് യുവനിര .യുവാക്കളെ പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. എറണാകുളം പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റിയിലെ സംഘർഷം ചർച്ച ചെയ്യാൻ സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും.

കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തിലാണ് ചേരിതിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രതിനിധികളുടെ എതിർപ്പ് അവഗണിച്ച് ഔദ്യോഗിക പക്ഷം സെക്രട്ടറിയെ തിരഞ്ഞെടുത്തതോടെയാണ് സംഘർഷം ഉണ്ടായത്.സമ്മേളന പ്രതിനിധികളും ഔദ്യോഗിക പക്ഷ പ്രതിനിധികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പരിക്ക് പറ്റിയ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്നവർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊല്ലം ചടയമംഗലം ലോക്കൽ കമ്മിറ്റി യോഗo സമ്മേളന പ്രതിനിധികളായ യുവാക്കൾ ബഹിഷ്ക്കരിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പും ഡി വൈ എഫ് ഐ , എസ് എഫ് ഐ ,പ്രവർത്തകരെ അവഗണിച്ചെന്നും ആരോപിച്ചായിരുന്നു ബഹിഷ്ക്കരണം.
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ആവശ്യപ്പെട്ട യുവനിരയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ താക്കീത് ചെയ്തും പ്രതിഷേധത്തിന് ഇടയാക്കി.
സംസ്ഥാന കൺട്രോൾ കമ്മീഷനു പരാതിയുമായി മുന്നോട്ട് പോകാനാണ് ബഹിഷ്ക്കരിച്ചവരുടെ തീരുമാനം.
എറണാകുളം പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റിയിലെ സംഘർഷo ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. സംഘർഷത്തിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടി എടുത്തേക്കും. സാമ്പത്തിക ആരോപണങ്ങളെ തുടർന്നാണ്
പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റി യോഗം കയ്യാങ്കളിയിൽ കലാശിച്ചത് . സംഘർത്തിൽ ലോക്കൽ കമ്മിറ്റി അംഗം അടക്കം ആറ് പേരെ
റിമാൻഡ് ചെയ്തിരുന്നു.