മെമു സ്പെഷ്യൽ ട്രെയിനിനും
കൊടിക്കുന്നിൽ സുരേഷ് എം.പിക്കും
ശാസ്താംകോട്ടയിലും മൺറോതുരുത്തിലും വരവേല്പ്

Advertisement

ശാസ്താംകോട്ട:കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു സർവ്വീസ് അനുവദിപ്പിച്ച
കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ട്രെയിനിനും കോൺഗ്രസിൻ്റെയും യാത്രക്കാരുടെയും നേതൃത്വത്തിൽ ശാസ്താംകോട്ട,മൺറോതുരുത്ത്  സ്റ്റേഷനുകളിൽ വരവേൽപ്പ് നൽകി.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സുധീർ ജേക്കബ്,തുണ്ടിൽ നൗഷാദ്,വർഗ്ഗീസ് തരകൻ,ഉല്ലാസ് കോവൂർ,പി.കെ രവി,പി.എം സെയ്ദ്,അഡ്വ.കണിച്ചേരിൽ സുരേഷ്,ബി.സേതു ലക്ഷ്മി,
അഡ്വ.എസ്.രഘുകുമാർ,എം.വൈ നിസാർ,പത്മ സുന്ദരൻ പിള്ള,സുരേഷ് ചന്ദ്രൻ,പ്രശാന്ത് പ്രണവം,ജോൺസൻ വൈദ്യൻ,സി.കെ രവീന്ദ്രൻ,തടത്തിൽ സലിം,അബ്ദുൽ സലാം പോരുവഴി, പ്രസാദ് പട്ടകടവ്,ഷമീർ ആനയടി,അബ്ദുൽ റഷീദ് ആനയടി, സുരീന്ദ്രൻ,വി.എൻ സദാശിവൻ പിള്ള,വരിക്കോലിൽ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

കൊല്ലം- എറണാകുളം മെമുവിനും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും കോൺഗ്രസ് മൺഡ്രോത്തുരുത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷിബു മൻഡ്രോയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വികരണം നൽകി.ഉല്ലാസ് കോവൂർ,സന്തോഷ് കുമാർ,സേതുനാഥ്,എം.കെ സുരേഷ്ബാബു,അഖിൽ.ബി.ചന്ദ്രൻ,
സുശീല,ശ്രീജ,ശ്രീജാവിനോദ്,സുകുമാരൻ,കല്ലട ജോൺസൻ,സുധീർ,അനീഷ്,ഗോകുൽ,ശ്രീജിത്,മോഹനൻ,പ്രകാശ് എന്നിവർ നേതൃത്വം നൽകി.