കൊല്ലം. നാഷണൽ ഹൈവേയുടെ പണി അനന്തമായി നീളുകയും റോഡുകൾ സഞ്ചാരയോഗ്യമല്ലാതെ യാത്രക്കാർ വെല്ലുവിളി നേരിടുകയും ചെയ്യുന്നത് തുടരുന്നതിനാൽ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സമീപകാലത്ത് എങ്ങും ഇല്ലാത്ത നിലയിലുള്ള ജനത്തിരക്ക് ഏറി വരുന്നത് സ്ഥിരം യാത്രക്കാർക്ക് ഏറെ യാതനകൾ സഹിക്കേണ്ടിവരുന്നത് കണക്കിലെടുത്ത് പുതുതായി അനുവദിച്ച കൊല്ലം എറണാകുളം ട്രെയിനിനും ഇതിനായി നിരന്തരസമ്മർദ്ദശക്തിയായി നിലകൊണ്ട ജനപ്രതിനിധികളായ കൊടിക്കുന്നിൽ സുരേഷ് എൻ കെ പ്രേമചന്ദ്രൻ എന്നിവർക്കും കൊല്ലം മുതൽ ചങ്ങനാശ്ശേരി വരെയുള്ള സ്റ്റേഷനുകളിൽ സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണവും വരവേൽപ്പും ഒരുക്കി.
പെരിനാട് മൺട്രോത്തുരുത്ത് ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ സൗകര്യപ്രദവും നാളിതുവരെയുള്ള ദുരിത യാത്രയ്ക്ക് താൽക്കാലിക ശമനവുമായാണ് പുതിയ ട്രെയിനിന്റെ സമയക്രമം എന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ കളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തണമെന്നും നിർവചിക്കാൻ ആകാത്ത ജനത്തിരക്ക് മൂലം യാത്രക്കാര അനുവദിക്കുന്ന ദുരിത യാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് കാലോചിതമായ യാത്രസൗകര്യം ഒരുക്കുന്നതിനുള്ള സാങ്കേതിക മാറ്റം സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ആവശ്യപ്പെട്ടു. വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾക്ക് കണ്ണനല്ലൂർ നിസാം, സജീവ് പരിശവിള, ഷിബു ഇബ്രാഹിം, പ്രസാദ് ജെ രാധാകൃഷ്ണൻ, മുഹമ്മദ് ഷാ, വേണു മാവിനേഴും, കല്ലട ജോൺസൺ, എന്നിവർ നേതൃത്വം നൽകി..