ശാസ്താംകോട്ടയില്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതുവഴി വിവാദത്തിലായ അസി എന്‍ജിനീയര്‍ നടത്തിയ മുഴുവന്‍ കേസുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

Advertisement

ശാസ്താംകോട്ട. പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതുവഴി വിവാദത്തിലായ അസി എന്‍ജിനീയര്‍ നടത്തിയ മുഴുവന്‍ കേസുകളും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. വനിതയായ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് ചട്ടലംഘനമുള്ള പ്ലാനുകൾക്ക് അനുമതി നൽകുകയും തുടർന്ന് ബിൽഡിംഗ് പണിപൂർത്തീകരിച്ച് കംപ്ലീഷൻ സമർപ്പിക്കുമ്പോൾ,അന്ന് എനിക്ക് പെർമിറ്റ് നൽകുമ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയില്ല ചട്ട ലംഘനമുള്ള പ്ലാനിലാണ് ഞാൻ ഒപ്പിട്ടു നൽകിയത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന ത് വിവാദമായിരുന്നു. ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതുമൂലം ഉടമകൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടവും പഞ്ചായത്തിന് ടാക്സ് ഇനത്തിൽ കിട്ടുന്ന ലക്ഷക്കണക്കിന് രൂപയും നഷ്ടമായിരിക്കുകയാണ്.. ഈ ഉദ്യോഗസ്ഥ കേരളത്തിലുടനീളം ഇത്തരം അനധികൃത പ്ലാനുകൾക്ക് ആണ് പെർമിറ്റ് നൽകുന്നത് .ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലുള്ള നാലോളം കേസുകൾ ഉണ്ട്. 15000 sqfit ന് മുകളിൽ വരുന്ന 2 ബിൽഡിങ് കളുടെ തെളിവുകൾ തന്‍റെ പക്കൽ ഉണ്ട് ആ യതിനാൽ ഈ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക ജീവിതത്തിനിടയിൽ നടന്ന മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് വിവാദത്തിലായ കെട്ടിത്തിന്‍റെ ഉടമയായ പോരുവഴി കമ്പലടി ചരുവിളയിൽ ഹൗസ് അൻസാർ സലിം വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisement