യുവാവിനെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Advertisement class="td-all-devices">

കൊല്ലം: മുന്‍വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വാടി ക്രിസ്റ്റഫര്‍ മകന്‍ സുരേഷ്(36), തങ്കശ്ശേരി കോട്ടപ്പുറം റോബിന്‍ മകന്‍ റോയ് (34) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. ആദിനാട് ക്ലാപ്പന മാമൂട്ടില്‍ തറയില്‍ സുനില്‍(45) നെയാണ് പ്രതികള്‍ മര്‍ദിച്ചത്.
ഞായറാഴ്ച വൈകിട്ട് 4ന് ആയിരുന്നു സംഭവം.
വാടി ലേല ഹാളില്‍ ഉറങ്ങി കിടക്കുകയായിരുന്ന സുനിലിനെ പ്രതികള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് നെഞ്ചിലും തോളിലും കുത്തുകയും തലയില്‍ അടിക്കുകയായിരുന്നു. സുനിലിന്റെ പരാതിയില്‍ പള്ളിത്തോട്ടം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.