വൈദ്യുതിനിലച്ചു പണി കിട്ടി,വൈദ്യുതി ഓഫിസിനുമുന്നില്‍ മാവിൽ കുളിച്ച് മില്ല് ഉടമയുടെ പ്രതിഷേധം

Advertisement

കൊല്ലം. മുന്നറിയിപ്പ് നൽകാതെ വൈദ്യുതി മുടങ്ങിയതിനെതുടർന്ന് വിൽകാൻ കഴിയാതെ കേടായ മാവിൽ കുളിച്ച് മില്ല് ഉടമയുടെ പ്രതിഷേധം.കൊല്ലം ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മില്ല് നടത്തുന്ന കുളങ്ങരക്കൽ രാജേഷാണ് കെഎസ്ഇബി ഓഫീസിനു മുന്നിൽ പുളിച്ച മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെ പുളിച്ചു.

തുടർന്നാണ് രാജേഷ് കെഎസ്ഇബി ഓഫീസിൽ വന്ന് പ്രതിഷേധിച്ചത്.ഉച്ചയ്ക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി രാജേഷ് രാവിലെ 6 മുതൽ മാവ് ആട്ടാൻ തുടങ്ങിയിരുന്നു.വൈദ്യുതി നിലച്ചതോടെ ആട്ടിയ മാവ് പാക്ക് ചെയ്യാൻ കഴിയാതെയായി.കെഎസ്ഇബിയിൽ ബന്ധപ്പെട്ടപ്പോൾ മുന്നറിയിപ്പ് പ്രകാരമാണ് ലൈൻ ഓഫ് ചെയ്തത് എന്ന മറുപടിയാണ് ലഭിച്ചത്.പ്രതിഷേധവുമായി കെഎസ്ഇബിയിൽ എത്തിയപ്പോൾ മാത്രമാണ് 11 മണിയുടെ വൈദ്യുതി മുടക്കത്തിൻ്റെ മെസ്സേജ് തനിക്ക് ലഭിച്ചതെന്ന് രാജേഷ് ആരോപിച്ചു. 10000 രൂപയുടെ നഷ്ടം ഉണ്ടായതായി രാജേഷ് പറഞ്ഞു.

Advertisement