മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം യുപി സ്കൂളില്‍ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി

Advertisement

മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ശ്രീചിത്തി ര വിലാസം യുപി സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ചവറ നൂൺമീൽ ഓഫീസർ കെ ഗോപകുമാർ നിർവഹിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ പോഷൻ മാ 2024 നോടനുബന്ധിച്ചാണ് പച്ചക്കറി തോട്ടം നിർമ്മിക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുന്ന വിധത്തിലുള്ള പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി സീറോ പ്ലാസ്റ്റിക് ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു. തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു ഹെഡ്മിസ്‌ട്രെസ് എസ് ജയലക്ഷ്മി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ കല്ലട ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു,ഉണ്ണി ഇളവിനാൽ, മുഹമ്മദ് സജാദ് പ്രീത ദേവി, അപർണ സുഗതൻ,ജീജചന്ദ്രൻ, ആരതി,ശ്രീലക്ഷ്മി, രമ്യഎന്നിവർ ആശംസകൾ അർപ്പിച്ചു